
ദുബായ്: യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം. യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യത്തെ 43 സംരക്ഷിത മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുള്‍പ്പെടുത്തിയുള്ള പ്രചാരണത്തിലൂടെയാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്. പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയും പദ്ധതിക്ക് കീഴില്‍ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്സൈറ്റും സ്മാര്‍ട്ട് ആപ്പും മന്ത്രാലയം പുറത്തിറക്കും. പദ്ധതിക്കായി പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.