Currency

വേഗപരിധി ലംഘിച്ചാല്‍ സൈക്കിള്‍ സവാരിക്കാര്‍ക്കും പിടിവീഴും

സ്വന്തം ലേഖകന്‍Wednesday, July 11, 2018 2:21 pm

ദുബായ്: എമിറേറ്റില്‍ വേഗപരിധി ലംഘിച്ചാല്‍ സൈക്കിള്‍ സവാരിക്കാര്‍ക്കും പിടിവീഴും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്നവര്‍ക്ക് പിഴ ഈടാക്കും. 300 മുതല്‍ 500 ദിര്‍ഹം വരെയാണ് പിഴശിക്ഷ.

സൈക്കിളുകള്‍ക്കുള്ള പ്രത്യേക പാതകളില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. നടക്കാനും വ്യായാമത്തിനുമായി വേര്‍തിരിച്ച പാതകളില്‍ സൈക്കിളുകള്‍ക്കും പ്രവേശനമില്ല.

ദുബായ് മെയ്ദാനില്‍ ആര്‍ടിഎ-മുനിസിപ്പാലിറ്റി സഹകരണത്തോടെ സൈക്കിള്‍ സവാരിക്കാര്‍ക്കായി 250 കിലോമീറ്റര്‍ പാത പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2022 ന് അകം 310 കിലോമീറ്റര്‍ പാത കൂടിയൊരുക്കും. ഇതിനായി 23 കോടി ദിര്‍ഹം വകയിരുത്തി. അല്‍വര്‍ഖ, ജുമൈറ മുതല്‍ സുഫൂഹ് ട്രാം വരെ ഈ വര്‍ഷം സൈക്കിള്‍ പാത തുറക്കും. നാദ് അല്‍ ഷെബ, ജുമൈറ കോര്‍ണിഷ് മേഖലകളില്‍ 60 കിലോമീറ്റര്‍ പാത നിര്‍മിക്കും. ഇതിനു 10.6 കോടി ദിര്‍ഹം ചെലവ് കണക്കാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x