
ദുബായ്: ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് (ഡിഎല്‍ഡി) സ്മാര്‍ട് പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു. ആപ്പിള്‍ പേ, സാംസങ് പേ എന്നീ ആപ്ലിക്കേഷനുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ ഇതു വഴി സാധിക്കും. ജൂണില്‍ ആരംഭിച്ച സംവിധാനം ഇപ്പോള്‍ വകുപ്പിന്റെ കേന്ദ്രകാര്യാലയത്തിലും റിയല്‍ എസ്റ്റേറ്റ് റജിസ്‌ട്രേഷന്‍ ട്രസ്റ്റി ഓഫിസുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. നോട്ടുകളുടെയും ചെക്കുകളുടെയും ഉപയോഗം കുറച്ച് കടലാസ് ഒഴിവാക്കി ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണു നടപടികള്‍ സ്വീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.