
ദുബായ്: ദുബായില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇതു സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുമതി കൂടാതെയുള്ള ഫണ്ടുപിരിവും കര്‍ശനമായി തടയുന്നതാണ് നിയമം.
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ഏകോപനം ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതിയോടെ മാത്രമായിരിക്കണം സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍. നിയമാനുസൃതമായി ഡി.ഡി.എയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമേ അനുമതിയോടെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ.
അനുമതി കൂടാതെ ഫണ്ട് പിരിവോ അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനോ പാടില്ല. ഓരോ സന്നദ്ധ പ്രവര്‍ത്തകനും സി.ഡി.എയുമായി സന്നദ്ധപ്രവര്‍ത്തന കരാറില്‍ ഒപ്പു വെച്ചിരിക്കണം. സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നല്‍കാനും സി.ഡി.എയെ നിയമം ചുളമതലപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.