
ദുബായ്: യുഎഇയില്‍ പലയിടത്തും ഇന്നു രാവിലെ നേരിയ മഴ പെയ്തു. ഇന്ന് ഏത് സമയത്തും കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടും.
രാജ്യത്ത്, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച 2000 മീറ്ററിന് താഴെയായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.