
ദുബായ്: ശമ്പളം നല്‍കുന്ന കാര്യത്തില്‍ ആണ്‍, പെണ്‍ വിവേചനം അവസാനിപ്പിച്ച് യുഎഇ. സ്ത്രീ, പുരുഷ തുല്യ വേതന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. സ്ത്രീകള്‍ക്ക് തുല്യാവസരം ഉറപ്പുവരുത്തുക, അവരെ എല്ലാ നിലക്കും ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.
സ്ത്രീകള്‍ക്കും പുരുഷനും തുല്യ പരിഗണന കല്‍പിക്കുന്ന യുഎഇ ഭരണഘടന വേതന കാര്യത്തിലും അത് ഉയര്‍ത്തി പിടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു.
ലിംഗത്തിന്റെ പേരില്‍ വ്യത്യസ്ത വേതനം എന്ന നിലപാട് അസ്വീകാര്യമാണ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് വേണം പ്രവര്‍ത്തിക്കാനൊന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.