Currency

ദുബായ് പൊലീസിന്റെ അടിയന്തര സേവന നമ്പരില്‍ വിളിച്ചാല്‍ ഇനി സ്ഥലവും അറിയാം

സ്വന്തം ലേഖകന്‍Saturday, April 14, 2018 12:07 pm

ദുബായ്: അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സേവനത്തിനായി 999 നമ്പരിലേക്ക് വിളിക്കുന്നയാള്‍ നില്‍ക്കുന്ന സ്ഥലം (ലൊക്കേഷന്‍) കൃത്യമായി ലഭ്യമാകുന്ന പുതിയ സേവനം ദുബായ് പൊലീസ് ആരംഭിച്ചു. വിളിക്കുന്നയാളുടെ ലൊക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റില്‍നിന്നു ഡിജിറ്റലായി അയയ്ക്കുന്ന ആന്‍ഡ്രോയ്ഡ് എമര്‍ജന്‍സി ലൊക്കേഷന്‍ സര്‍വീസ് (ഇഎല്‍എസ്) എന്ന സേവനമാണ് ലഭ്യമാകുന്നത്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകള്‍വഴി വിളിക്കുമ്പോഴാണ് ഇഎല്‍എസ് എന്ന സേവനം ലഭ്യമാകുന്നത്. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 99 ശതമാനം ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഇഎല്‍എസ് ലഭ്യമാണ്.

രാജ്യത്തിനകത്തുനിന്ന് അടിയന്തര സഹായത്തിനു ലഭ്യമാകുന്ന ഫോണ്‍ വിളികളില്‍ 95 ശതമാനവും മൊബൈല്‍ ഫോണുകളില്‍നിന്നാണെന്നു ദുബായ് പൊലീസ് ഓപ്പറേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ കാമില്‍ ബുത്തി അല്‍ സുവൈദി പറഞ്ഞു. സെല്‍ ടവര്‍ വഴിയാണ് ഇപ്പോള്‍ സ്ഥലം മനസ്സിലാക്കുന്നത്. ഇനി കൃത്യമായ സ്ഥലം കണ്ടെത്താന്‍ ഇഎല്‍എസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഈ സംവിധാനം ആരംഭിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. ലോകത്ത് 14 രാജ്യങ്ങളിലാണ് സംവിധാനം ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x