
ദുബായ്: സ്ഥാപനങ്ങളുടെ വിശ്വാസ്യത മുതലെടുത്തു തട്ടിപ്പു നടത്താനുള്ള ശ്രമങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ദുബായിലെ പ്രമുഖ ബാങ്കുകളും പൊലീസും രംഗത്ത്. വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു രാജ്യത്തിനു പുറത്തേക്കു പണം തട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ദുബായ് പൊലീസിനു ലഭിച്ചതിനെ തുടര്‍ന്നാണു നടപടികളെടുക്കുന്നതെന്നു ദുബായ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
ഇതിന്റെ ഭാഗമായി തട്ടിപ്പുകള്‍ വിവരിക്കുന്ന സന്ദേശങ്ങള്‍ വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതിനായി സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെന്ന പേരിലാണു തട്ടിപ്പുകാര്‍ ബന്ധപ്പെടുക. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്ക് അക്കൗണ്ട്, മൊബൈല്‍, ഇന്റര്‍നെറ്റ് കാര്‍ഡ് നമ്പരുകള്‍, എടിഎം, സിസിവി സുരക്ഷാ അക്കങ്ങള്‍ എന്നിവ ഒരു കാരണവശാലും മറ്റൊരാള്‍ക്കു കൈമാറരുത്. ബാങ്ക് അധികൃതര്‍ ഒരിക്കലും ഇത്തരം വിവരങ്ങള്‍ ചോദിച്ചു വിളിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുവഴിയെക്കുറിച്ചു വിവരിച്ചുകൊണ്ട് മിക്ക ബാങ്കുകളുടെയും വെബ്സൈറ്റുകളില്‍ പ്രത്യേകം പേജുകള്‍ തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം തട്ടിപ്പുകളിലും പണം രാജ്യതത്തിനു പുറത്തേക്കു മാറ്റുന്നതിനാല്‍ അതു തിരിച്ചെടുക്കാനും ബുദ്ധിമുട്ടായിരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.