Currency

പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി ദുബായിയില്‍ പുതിയ നിയമം

സ്വന്തം ലേഖകന്‍Sunday, April 8, 2018 11:53 am

ദുബായ്: ദുബായിയിലെ അല്‍ഖയ്ല്‍ ഗേറ്റിനു സമീപമുള്ള പ്രദേശങ്ങലിലെ പാര്‍ക്കിങ് ചാര്‍ജ് ഇരട്ടിയാക്കി പുതിയ നിയമം. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) പുതിയ നിയമവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിമുതല്‍ അല്‍ഖയ്ല്‍ ഗേറ്റിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ മണിക്കൂറിന് 4 ദിര്‍ഹവും 24 മണിക്കൂറിന് 32 ദിര്‍ഹവും ഫൈന്‍ നല്‍കണം. 2018 പകുതി മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

ബുധനാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ഖയ്ല്‍ ഗേറ്റ് കമ്മ്യൂണിറ്റിയില്‍ പാര്‍ക്കിങ് വിഭാഗം വിവിധ വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഒരു ഭാഗം ആ കമ്യൂണിറ്റിയില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി മാത്രമുള്ളതും പിന്നീടുള്ള കുറച്ച് ഭാഗം അവിടെ വരുന്ന സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ളതാണ്. ഈ പാര്‍ക്കിങ് സ്ഥലത്തെ സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്താനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കാനുമാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നതെന്ന് ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിയിലെ ട്രാഫിക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ അലി ബന്ന പറഞ്ഞു.

ഫൈന്‍ അടയ്ക്കുന്നതിനും പല രീതികളില്‍ തിരിച്ചിട്ടുണ്ട്. പ്രതിമാസം 2,500 ദിര്‍ഹം, ആറുമാസത്തില്‍ 1,500 ദിര്‍ഹം, മൂന്ന് മാസത്തില്‍ 1, 000 ദിര്‍ഹം എന്നിങ്ങനെയും ഫൈന്‍ അടയ്ക്കാന്‍ കഴിയും. എന്നാല്‍ ഈ നിമയത്തോട് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് ദുബായിയിലെ ആളുകള്‍ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x