Currency

യു.എ.ഇ പൊതുമാപ്പിന്റെ കാലാവധി മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കും

സ്വന്തം ലേഖകന്‍Sunday, November 15, 2020 12:40 pm

ദുബായ്: യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കും. ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്കാണ് നവംബര്‍ 17 വരെ യു.എ.ഇയില്‍ നിന്ന് മടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്.

നവംബര്‍ 17 ന് ശേഷവും രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് വിസ അവസാനിച്ച ദിവസം മുതലുള്ള പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് കാലത്തിന് മുമ്പേ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യമാണ് നല്‍കുന്നതെങ്കിലും മടങ്ങുന്നവര്‍ക്ക് പിന്നീട് തിരികെ യു.എ.ഇയില്‍ എത്താന്‍ തടസമുണ്ടാകില്ല. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ‘നോ എന്‍ട്രി’ പതിപ്പിക്കലില്ല.

ചൊവ്വാഴ്ചക്ക് ശേഷവും മടങ്ങാത്തവര്‍ ആദ്യ ദിവസം 200 ദിര്‍ഹമും തുടര്‍ന്നുള്ള ഓരോ ദിവസവും 100 ദിര്‍ഹമും വീതം പിഴ അടക്കണം. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക് യു.എ.ഇയില്‍ തങ്ങാനുള്ള സമയ പരിധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x