
ദുബായ്: ദുബായില്‍ ആസ്മ ഉള്‍പ്പെടെ ചില രോഗങ്ങളുള്ളവരെ മാസ്ക് ധരിക്കുന്നതില്‍ നിന്നൊഴിവാക്കി. അനുമതിക്കായി മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നല്കി പെര്‍മിറ്റ് എടുക്കണം. വിശദാംശങ്ങള്‍ നല്കി അപേക്ഷ നല്കിയാല് 5 ദിവസത്തിനകം അനുമതി ലഭിക്കും. അപേക്ഷകന്റെ ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തിയാകും ഇളവു നല്കുന്ന കാലാവധി തീരുമാനിക്കുക.
www.dxbpermit.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൊലീസ് സഹകരണത്തോടെയാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഈ സംവിധാനമൊരുക്കിയത്. അതേസമയം, പൊതുസ്ഥലങ്ങളിലും കൂടുതല്‍ പേര് എത്തുന്ന വേദികളിലും മാസ്ക് ധരിക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അപേക്ഷിക്കാന്‍ അര്‍ഹതയുള്ളവര്‍:
കടുത്ത സൈനസൈറ്റിസ് ഉള്ളവര്‍.
മൂക്കില്‍ നിന്നും രക്തസ്രാവം ഉള്ളവര്‍, ത്വക് രോഗികള്‍, മാസ്ക് ധരിച്ചാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍, മറ്റ് അലര്‍ജിയുള്ളവര്‍.
മാനസികാസ്വാസ്ഥ്യമുള്ള നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍.
അപേക്ഷിക്കേണ്ട വിധം:
www.dxbpermit.gov.ae എന്ന സൈറ്റിലെ ‘കാറ്റഗറി’യില്‍ ക്ലിക് ചെയ്യുക.
ഇതില്‍ സ്പെഷല്‍ നീഡ്സ്, ഹെല്‍ത്ത് ഇഷ്യൂ എന്നിങ്ങനെ 2 വിഭാഗങ്ങള്‍ കാണാം. ഏതു വിഭാഗമാണോ അതു തിരഞ്ഞെടുക്കുക. രോഗവിവരങ്ങള്‍ രേഖപ്പെടുത്തുക.
അടുത്ത പേജില്‍ പേര്, എമിറേറ്റ്സ് ഐഡി നമ്പര്‍, പൗരത്വം എന്നിവ രേഖപ്പെടുത്തുക.
ഐഡിയുടെ പകര്‍പ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അറ്റാച്ച് ചെയ്ത് ഫോര്‍വേഡ് ചെയ്യുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.