
ദുബായ്: ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. ദുബായിയുടെ സര്‍ഗ്ഗാത്മകതയുടെയും അഭിലാഷത്തിന്റെയും ആഘോഷമായ പാം ഫൗണ്ടന്‍ 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്നു. മാത്രമല്ല നഗരത്തിലെ ഏക ബഹുവര്‍ണ്ണ ജലധാരയുമാണിത്. ഇതിന്റെ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്നു. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളുണ്ട്.
മാന്ത്രിക വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള തത്സമയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി.
വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു, ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20-ലധികം ബെസ്പോക്ക് ഷോകള്‍ സന്ദര്‍ശകരെ ആനന്ദിപ്പിക്കും. ഷോകള്‍ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഓരോ 30 മിനിറ്റിലും നടത്തുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.