Currency

സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കേണ്ട: ദുബായില്‍ റസിഡന്റ് വീസകള്‍ പുതുക്കാനുള്ള സേവനങ്ങള്‍ വിപുലപ്പെടുത്തി

സ്വന്തം ലേഖകന്‍Monday, October 26, 2020 5:43 pm
saudi-visa
Villa-kochi-Kerala

ദുബായ്: റസിഡന്റ് വീസകള്‍ പുതുക്കാനുള്ള സേവന- സൗകര്യങ്ങള്‍ ദുബായില്‍ കൂടുതല്‍ വിപുലപ്പെടുത്തിയെന്ന് ജിഡിആര്‍എഫ്എ ദുബായ് അറിയിച്ചു. അമര്‍ കേന്ദ്രങ്ങള്‍, ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍, ദുബായ് നൗ ആപ്പ്, വകുപ്പിന്റെ വെബ്‌സൈറ്റ് തുടങ്ങിയവയിലൂടെ വീസ പുതുക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇവയില്‍ ഏതെങ്കിലുമൊന്ന് ഉപയോഗപ്പെടുത്തി ഉപഭോക്താവിന് താമസ വീസകള്‍ പുതുക്കാന്‍ കഴിയുമെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.

സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ തന്നെ പുതിയ വീസ അനുവദിക്കാനും പുതുക്കാനുമുള്ള വൈവിധ്യമാര്‍ന്ന സംവിധാനങ്ങളാണ് ദുബായ്ക്കുള്ളതെന്ന് മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. താമസ-കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടുള്ള ഒട്ടുമിക്ക സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സര്‍വീസുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.

GDRFA dubai എന്ന് ടൈപ്പ് ചെയ്താല്‍ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ- സ്റ്റോറില്‍ നിന്നും വകുപ്പിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ദുബായ് നൗ എന്ന ആപ്പും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതില്‍ ആവിശ്യമായ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു കൊണ്ട് എത്ര വിദൂരതയിലും നിന്ന് സേവനം തേടാന്‍ കഴിയുന്നതാണ്. വീസ പുതുക്കാനുള്ള അവിശ്യരേഖകള്‍ സഹിതം ഈ ആപ്പിലുടെ അപേക്ഷിക്കുന്ന പക്ഷമാണ് വീസ പുതുക്കി കിട്ടുക. അതിനുള്ള ഫീസും ഇതിലൂടെ അടക്കാന്‍ കഴിയും.

അമര്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് ആവിശ്യമായ രേഖകള്‍ വെച്ചു അപേക്ഷിച്ചാലും ഈ സേവനം ലഭിക്കുന്നതാണ്. ഇപ്പോള്‍ ദുബായില്‍ അറുപതില്‍ അധികം ആമര്‍ സെന്ററുകളുണ്ട്. അന്വേഷണങ്ങള്‍ക്ക്- ടോള്‍ഫ്രീ നമ്പറായ 8005111 എന്നതില്‍ ബന്ധപ്പെടണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശിച്ചു. യുഎഇയ്ക്ക് പുറത്തുള്ള ആളുകള്‍ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കുന്നതാണ്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x