
ദുബായ്: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാത്തതിന്റെ പ്രതിഷേധത്തില്‍ യു.എ.ഇ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ)ക്ക് അവഹേളനപരമായ മെയില്‍ അയച്ച ഇന്ത്യന്‍ യുവാവിന് അഞ്ച് ലക്ഷം ദിര്‍ഹം (87.5 ലക്ഷം രൂപ) പിഴയിട്ടു. ഡ്രൈവിങ് ടെസ്റ്റില്‍ തുടരെത്തുടരെ പരാജയപ്പെടുത്തി പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആര്‍.ടി.എയ്ക്ക് മെയില്‍ അയച്ചത്. ഇത് അതോറിറ്റിയെ അവഹേളിക്കുന്നതാണെന്ന കുറ്റം ചാര്‍ത്തിയാണ് 25കാരനായ ഇന്ത്യക്കാരന് പിഴയിട്ടത്.
ഈ കത്തിനെതിരെ ആര്‍.ടി.എ ദുബായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബായ് കോടതിയില്‍ കേസ് വിചാരണ ചെയ്യവെ താന്‍ നിരപരാധിയാണെന്നും ടെസ്റ്റില്‍ തോറ്റതിന്റെ നിരാശയിലാണ് കത്തെഴുതിയതെന്നും യുവാവ് വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന് പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു.
യുവാവിന്റെ ഫോണില്‍ നിന്നും വിലാസത്തില്‍ നിന്നുമാണ് കത്തയച്ചത് എന്ന് വ്യക്തമായി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ നാട്ടിലേക്ക് തിരിച്ചയക്കാനും വിധിച്ചു. സൈബര്‍ നിയമ ലംഘനമാണ് യുവാവിനെതിരായ മുഖ്യ കുറ്റം. വിധിക്കെതിരെ 15 ദിവസത്തിനകം യുവാവിന് അപ്പീല്‍ നല്‍കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.