Currency

ദുബായ് ഇനി പേപ്പര്‍ രഹിതം; 2021 ഓടെ പദ്ധതി പൂര്‍ണമായി നടപ്പാക്കും

സ്വന്തം ലേഖകന്‍Tuesday, February 6, 2018 2:02 pm

ദുബായ്: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പേപ്പര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് കൊണ്ട് പൂര്‍ണ്ണമായി ഡിജിറ്റിലാക്കുന്നതിനുള്ള നടപടികള്‍ക്ക് ദുബായില്‍ തുടക്കമായി. ദുബായ് പേപ്പര്‍ രഹിത പദ്ധതി യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട് സ്റാര്‍ട്ടിലെ സ്മാര്‍ട് ഓഫീസ് ആസ്ഥാനത്ത് കിരീടവകാശി ഉദ്ഘാടനം ചെയ്തു. 2021 ഓടെ പദ്ധതി പൂര്‍ണമായി നടപ്പാക്കും.

ദുബായിയെ പൂര്‍ണമായി സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യ സ്വീകരിക്കുന്ന ഒരു സ്മാര്‍ട്ട് ഗവണ്‍മെന്റിനെ രൂപീകരിക്കാനാണ് പദ്ധതി. രാജ്യത്തിന്റെ വികസനത്തിനും പദ്ധതി നിര്‍ണായക പങ്കുവഹിക്കുമെന്ന് ഷെയ്ഖ് ഹംദാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2021-ന് ശേഷം, ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരോ ജനങ്ങളോ ഒരു ഔദ്യോഗിക ആവശ്യത്തിനും പേപ്പര്‍ ഉപയോഗിക്കേണ്ടി വരില്ല. ഇതിലൂടെ വര്‍ഷം തോറും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന ഒരു ബില്യണ്‍ പേപ്പറുകള്‍ ലാഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x