Currency

ആധാര്‍ കാര്‍ഡിന് ദുബായ് ലോക സര്‍ക്കാര്‍ ഉച്ചകോടി പുരസ്‌കാരം

സ്വന്തം ലേഖകന്‍Wednesday, February 14, 2018 1:53 pm

ദുബായ്: ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് ദുബായ് ലോക സര്‍ക്കാര്‍ ഉച്ചകോടി അവാര്‍ഡ്. വളര്‍ന്നുവരുന്ന മികച്ച ഭരണതല സാങ്കേതിക വിദ്യക്കുള്ള പുരസ്‌കാരത്തിനാണ് ആധാര്‍ കാര്‍ഡിനെ തെരഞ്ഞെടുത്തത്. ആസ്‌ട്രേലിയയുടെ നാഷണല്‍ സിറ്റീസ് പെര്‍ഫോമന്‍സ് ഫ്രെയിം വര്‍ക്ക്, ടാന്‍സാനിയയുടെ പോര്‍ട്ടബില്‍ ഡിഎന്‍എ സീക്വന്‍സ് എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പമാണ് ആധാര്‍ പുരസ്‌കാരം പങ്കിട്ടത്.

മൊബൈല്‍ ഫോണ്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ മികച്ച എം ഗവര്‍മെന്റ് അവാര്‍ഡിന് ഇന്ത്യയിലെ ഉമങ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുരസ്‌കാരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x