
ദുബായ്: യുഎഇയിലെ ഭാഗ്യ നറുക്കെടുപ്പുകളില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെ ജൈത്രയാത്ര തുടരുന്നു. ദുബായ് ഡ്യൂട്ടിഫ്രീയുടെ ജനുവരിയിലെ നറുക്കെടുപ്പില്‍ ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി ടോംസ് അറയ്ക്കല്‍ മണിക്ക് സമ്മാനം. ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) ആണ് സമ്മാനമായി ലഭിച്ചത്.
ടോംസ് എടുത്ത 263 സീരീസിലെ 2190 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ടോംസ് ജോലി ചെയ്യുന്ന ത്. സമ്മാനം ലഭിച്ചതായി വിശ്വസിക്കാനേ സാധിക്കുന്നില്ലെന്ന് ടോംസ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം അബുദാബി ബിഗ് നറുക്കെടുപ്പില്‍ മലയാളികളായ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് 17 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.