തുണിഷ്യന് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുനീഷ്യന്‍ പൗരന് അനിസ് അംറി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇറ്റലിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹോദരിയുടെ പുത്രനെയാണ് സംഭവത്തില്‍ പങ്കുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ വാർത്തകൾ ഉണ്ടാക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കടുത്ത നടപടികൾ കൈക്കൊള്ളാൻ ജർമ്മൻ സർക്കാർ തയ്യാറെടുക്കുന്നു.
ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ ടുണീഷ്യയന് സ്വദേശി അനിസ് അമ്രി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറ്റലിയിലെ മിലനില്വച്ചാണ് സംഭവമെന്ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ടുണീഷ്യന്‍ പൗരന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യന്‍ പൗരനായ 23കാരന് അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബര്‍ലിന്‍ പൊലീസ് പുറത്തുവിട്ടത്.
ഐഎസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആക്രമണം നടത്തിയ ഭീകരനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബർലിനിൽ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 പേര് മരിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റു.
സിറിയയിലെ അലപ്പോ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബര്‍ലിനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കുചേർന്ന റാലി നടന്നു.
വലിയൊരു ഓട്ടോ റിക്ഷ പോലെ തോന്നിക്കുന്ന ഈ വാഹനത്തിന് ഒല്ലി എന്ന പേരാണ് നൽകിയിരിക്കുന്നത്. യുഎസ് സ്ഥാപനമായ ലോക്കല്‍ മോട്ടോഴ്സാണ് ഒല്ലിയുടെ നിര്‍മാതാക്കള്‍.
പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന് പിടിയിലായത്. എന്നാല്‍ പ്രായം കണക്കിലെടുത്ത് കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. കൗമാരക്കാരനു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
ജർമ്മനിയിൽ മലയാളി യുവതി ജാനറ്റ് കൊല്ലപ്പെട്ട കേസിൽ ഭർത്താവായ ജർമ്മൻ പൗരൻ റെനെ ഫെര്ഹോഫന് കോടതി 12 വർഷത്തെ തടവുശിക്ഷ വിധിച്ചു.