ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ ടുണീഷ്യയന്‍ സ്വദേശി അനിസ് അമ്രി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറ്റലിയിലെ മിലനില്‍വച്ചാണ് സംഭവമെന്ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
ബര്‍ലിന്‍: ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ ടുണീഷ്യയന്‍ സ്വദേശി അനിസ് അമ്രി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറ്റലിയിലെ മിലനില്‍വച്ചാണ് സംഭവമെന്ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപെട്ട ഇയാള്‍ക്കായി യൂറോപ്പിലാകമാനം തിരച്ചില്‍ നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് തട്ടിയെടുത്ത ട്രക്കുമായി അക്രമി ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചികിത്സയില്‍ കഴിയുന്ന 24 പേരില്‍ 14 പേര്‍ക്കു ഗുരുതര പരുക്കുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നു സംശയിക്കപ്പെട്ടിരുന്ന അമ്രി കുറച്ചുകാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. 2015 ജൂലൈയില്‍ ജര്‍മനിയില്‍ എത്തിയ ഇയാളുടെ അഭയാര്‍ഥിത്വ അപേക്ഷ ഈ വര്‍ഷം ജൂണില്‍ തള്ളിയിരുന്നു. ആറു മാസം മുന്‍പ് ഇയാള്‍ രണ്ട് ഐഎസ് പ്രവര്‍ത്തകരുമായി ഫോണില്‍ സംഭാഷണം നടത്തിയത് തുനീസിയന്‍ അധികൃതര്‍ ചോര്‍ത്തുകയും ഇക്കാര്യം ജര്‍മന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു.
ആക്രമണത്തിന് ആയുധം വാങ്ങാന്‍ കൊള്ള നടത്താന്‍ ഈ ഇരുപത്തിനാലുകാരന്‍ പദ്ധതിയിട്ടിരുന്നതായും അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇയാളുടെ മേലുള്ള അന്വേഷണം അവസാനിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m gone to say to my little brother, that he should also pay a quick visit this weblog
on regular basis to obtain updated from newest information.
Have you ever considered about adding a little bit
more than just your articles? I mean, what you say is valuable and all.
But think about if you added some great images or videos to give your posts more,
“pop”! Your content is excellent but with pics and videos, this site could certainly be one of the
best in its niche. Fantastic blog!