Currency

ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരന്‍ പിടിയില്‍

സ്വന്തം ലേഖകന്‍Saturday, December 17, 2016 12:25 pm

പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്. എന്നാല്‍ പ്രായം കണക്കിലെടുത്ത് കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. കൗമാരക്കാരനു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

ബെര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടികൂടി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്. എന്നാല്‍ പ്രായം കണക്കിലെടുത്ത് കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല. കൗമാരക്കാരനു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.

നവംബര്‍ 26ന് ലുഡ്വിഗ്ഷഫെന്‍ പ്രദേശത്തെ ക്രിസ്മസ് മാര്‍ക്കറ്റും ഡിസംബര്‍ അഞ്ചിന് സമീപമുള്ള സിറ്റി ഹാളും ആക്രമിക്കാനായിരുന്നു കൗമാരക്കാരന്‍ പദ്ധതിയിട്ടിരുന്നതെന്ന് ലോക്കല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സിറ്റി ഹാളിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കൗമാരക്കാരനെ കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരന്‍ പിടിയില്‍”

  1. Hi, i think that i saw you visited my blog so i came to “return the favor”.I am attempting to
    find things to improve my web site!I suppose
    its ok to use some of your ideas!!

Comments are closed.

Top
x