
കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികിത്സാനിർക്കുകൾ വർധിപ്പിക്കാൻ അനുമതി. നാഷണല്‍ അസംബ്ലി ലെജിസ്ളേറ്റിവ് കമ്മിറ്റിയാണ് ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദേശത്തിന് അംഗീകാരം നൽകിയത്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച കരട് നിര്‍ദേശങ്ങൾ ആരോഗ്യ തൊഴില്‍ കാര്യ സമിതിയുടെ പരിശോധനയ്ക്ക് കൈമാറും.
രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് നല്കി വരുന്ന ആരോഗ്യ സേവനങ്ങളുടെ വര്‍ധിപ്പിക്കുക, വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ദിനാറില്‍ നിന്ന് 130 ദിനാര്‍ ആയി വര്‍ധിപ്പിക്കുക, സന്ദര്‍ശന വിസയിലെത്തുന്നവരില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.