പുതിയ കണക്കുകള്‍ പ്രകാരം 4.4 മില്യണ്‍ ആണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ എഴുപതു ശതമാനവും വിദേശികളാണ് മുപ്പതു ശതമാനം മാത്രമാണ് സ്വദേശികളായ കുവൈത്ത് പൗരന്മാരുടെ എണ്ണം. ജനസംഖ്യയിലെ ഈ അന്തരം സാമൂഹികവും തൊഴില്‍ പരവും ആയ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നാണു ജനസംഖ്യാ സന്തുലനത്തിനു വേണ്ടി വാദിക്കുന്ന എംപിമാരുടെ അഭിപ്രായം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദേശികളുടെ ക്രമാധീതമായ വര്‍ധന കുടിയേറ്റം എന്നതില്‍ നിന്ന് അധിനിവേശം എന്ന തലത്തിലേക്ക് മാറിയതായും സ്വന്തം രാജ്യത്തു കുവൈത്ത് പൗരന്മാര് ന്യൂനപക്ഷമായി മാറുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഡോ. അബ്ദുല്‍ കരീം അല്‍ കന്ദരി എം.പി പറഞ്ഞു. വിദേശികളുടെ ഗണ്യമായ വര്‍ധന രാജ്യത്തെ തൊഴില്‍ സാമൂഹിക ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളില്‍ സ്വദേശികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പ്രാദേശിക പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിദേശികളുടെ ആധിക്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന് ഡോ. അബ്ദുല്‍ കരീം ആവശ്യപ്പെട്ടു. ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്നു പാര്‍ലിമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദേശികള്‍ക്കെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ട് രംഗത്തുവന്ന മൂന്നാമത്തെ എം.പിയാണ് അബ്ദുല്‍ കരീം അല്‍ കന്ദരി.
പുതിയ കണക്കുകള്‍ പ്രകാരം 4.4 മില്യണ്‍ ആണ് കുവൈത്തിലെ ജനസംഖ്യ. ഇതില്‍ എഴുപതു ശതമാനവും വിദേശികളാണ് മുപ്പതു ശതമാനം മാത്രമാണ് സ്വദേശികളായ കുവൈത്ത് പൗരന്മാരുടെ എണ്ണം. ജനസംഖ്യയിലെ ഈ അന്തരം സാമൂഹികവും തൊഴില്‍ പരവും ആയ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു എന്നാണു ജനസംഖ്യാ സന്തുലനത്തിനു വേണ്ടി വാദിക്കുന്ന എംപിമാരുടെ അഭിപ്രായം.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതും എണ്ണവിലത്തകര്ച്ചക്കു ശേഷമുണ്ടായ സാമ്പത്തിക അരക്ഷിതത്വവും വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തിന് ശക്തി പകര്‍ന്നിട്ടുണ്ട്. അതേസമയം വിദേശ തൊഴില്‍ ശക്തിയെ മാറ്റി നിര്‍ത്തി രാജ്യത്തെ വികസന പദ്ധതികളും മറ്റും കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്ന അഭിപ്രായമുള്ളവരും ഒരു ഭാഗത്തുണ്ട്. ആരോഗ്യരംഗം പോലെ തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ സ്വദേശിവല്‍ക്കരണം അപ്രായോഗികമാണെന്ന വിലയിരുത്തലുകള്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് തന്നെ ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.