2016ല്‍ മാത്രം രാജ്യത്ത് വിവിധ തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങളുടെ ഭാഗമായി 1090 കമ്പിനകള്‍ അടപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്മാന് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ പൂര്‍ണ്ണമായും വ്യാജ കമ്പിനികള്‍ എന്ന് കണ്ടെത്തിയവ 71ാം നമ്പര്‍ കോഡിലുള്പ്പെടുത്തിയിട്ടുണ്ട്.
കുവൈത്ത് സമയം പുലര്‍ച്ചെ 6.33 ഓടെയായിരുന്നു അടിയന്തിര ലാന്റിങ്. 287 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് ഇവർക്ക് ഇ–വിസ സംവിധാനം വഴി സന്ദർശക വിസ അനുവദിക്കനാണ് ആലോചന.
പ്രവാസികള്‍ നേരിടുന്ന പൊതുപ്രശ്നങ്ങളില്‍ മൂര്‍ത്തമായ പരിഹാരമൊന്നും നിര്‍ദേശിക്കാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല. നഴ്സിങ് റിക്രൂട്ട്മെന്റും അനധികൃത താമസക്കാരുടെ പ്രശ്നങ്ങളും ഇത്തവണയും പതിവുപോലെ ഉന്നയിക്കപ്പെട്ടു. മറ്റു രാജ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ചെയ്യാന്‍ കഴിയുന്നതിന് പരിമിതിയുണ്ടെന്ന പതിവു മറുപടിയായിരുന്നു ഇത്തവണയും.
പൊതുസ്ഥലങ്ങളിലെ തെരുവ് വിളക്ക് കാലുകളിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. നല്ല വ്യക്തതയുള്ള വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക കാമറകളാണ് സ്ഥാപിച്ചത്. മന്ത്രിസഭയും പാര്‍ലമെന്റും അംഗീകാരം നല്കിയ കാമറ പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി കരാറിലത്തെിയിരുന്നു.
കുവൈത്തില്‍ 16 വയസ് തികഞ്ഞ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെപോലെ നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുന്ന നിയമം റദ്ദാക്കാന്‍ തീരുമാനം. ബാല കുറ്റവാളികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാവുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് ജുവനൈല്‍ പ്രായം കുറയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അംഗീകാരവും തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കല്‍ അടക്കമുള്ളവയെക്കുറിച്ച് കമീഷന് റിപ്പോര്‍ട്ട് നല്‍കിയതായാണ് പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് മേല്‍നോട്ടങ്ങള്‍ക്കായി ഉന്നത തെരഞ്ഞെടുപ്പ് കമീഷന് രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പ്രസ്തുത കമീഷന്റെ കീഴിലായിരിക്കണം.
സ്വദേശികള്‍ക്ക് മൂന്ന് ദിനാറും പ്രവാസികള്‍ക്ക് 15 ദിനാറും ഈടാക്കാനാണ് പദ്ധതി. നിലവില്‍ 1-5 ദിനാര്‍ വീതമാണ്. ബദൂണുകള്‍ക്കും ജിസിസി പൗരന്മാര്ക്കും സ്വദേശികളുടേതിന് സമാനമായ ഫീസാകും ഈടാക്കുക.
സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പദവിയും ആനുകൂല്യങ്ങളും നഷ്ടമാകില്ലെന്ന് റോഡ് ഗതാഗത മേധാവി സൗദ് അല്‍ നകി ഉറപ്പ് നല്കി. ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി അടുത്താഴ്ച തന്നെ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോശം കാലവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. ദമാം, ദോഹാ, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.