നിലവില്‍ മന്ത്രാലയത്തിലെ ജീവനകാരിലേറെയും വിദേശികളാണ്. വളരെ കുറഞ്ഞ ശതമാനം സ്വദേശികള്‍ മാത്രമാണ് ഈ രംഗത്തുള്ളത്. രാജ്യത്തെ 70 ശതമാനം ഡോക്ടര്‍മാരും ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളവരാണ്. വെറും 30 ശതമാനം മാത്രമാണ് ഈ രംഗത്ത് സ്വദേശികളുടെ സംഭാവന.
കുവൈത്ത് സിറ്റി: ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം അപ്രായോഗികമെന്നു കുവൈത്ത്. രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വിദേശികളെ കുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രയാസമായിരിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ മന്ത്രാലയത്തിലെ ജീവനകാരിലേറെയും വിദേശികളാണ്. വളരെ കുറഞ്ഞ ശതമാനം സ്വദേശികള്‍ മാത്രമാണ് ഈ രംഗത്തുള്ളത്.
രാജ്യത്തെ 70 ശതമാനം ഡോക്ടര്‍മാരും ഇന്ത്യയുള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ളവരാണ്. വെറും 30 ശതമാനം മാത്രമാണ് ഈ രംഗത്ത് സ്വദേശികളുടെ സംഭാവന. പുരുഷന്മാരും വനിതകളും ഉള്‍പ്പെടെ മൊത്തം 22000 നഴ്‌സുമാര്‍ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ സ്വദേശി നഴ്‌സുമാരുടെ തോത് വെറും ആറ് ശതമാനം മാത്രം. 3500 ദന്ത ഡോക്ടര്‍മാരുള്ളതില്‍ 1400 പേര്‍ മാത്രമാണ് സ്വദേശികള്‍. ഇത്തരത്തില്‍ സ്വദേശി വിദേശി ജീവനക്കാര്‍ക്കിടിയില്‍ ഭീമമായ അന്തരം നിലനില്‍ക്കുമ്പോള്‍ സ്വദേശിവല്‍ക്കരണം പ്രയാസമായിരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
പ്രത്യേകിച്ച് ജാബിര്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുകയും ജഹ്‌റ, അദാന്‍, ഫര്‍വാനിയ ആശുപത്രികളുടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ആ അവസരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശീയരില്‍നിന്ന് ആളില്ലാതിരിക്കെ വിദേശികളെ തന്നെ ആശ്രയിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.