സ്വദേശികളുടെ തൊഴില്‍ സംബന്ധിയായ സേവനങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്ന മാന്‍ പവര്‍ ആന്‍ഡ് ഗവണ്മെന്റ് റീ സ്ട്രക്ച്ചറിംഗ് പ്രോഗ്രാമിനെ മാനവശേഷി വകുപ്പില്‍ ലയിപ്പിക്കാനാണ് തീരുമാനം. സ്വദേശികളുടെ തൊഴിലിലായ്മ പരിഹരിക്കുക അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാന്‍ പവര്‍ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം പ്രവര്‍ത്തിച്ചിരുന്നത്.
കുവൈത്ത് സിറ്റി: തൊഴില്‍ മേഖലയിലെ രണ്ടു വകുപ്പുകള്‍ ഒന്നാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്വദേശികളുടെ തൊഴില്‍ സംബന്ധിയായ സേവനങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്ന മാന്‍ പവര്‍ ആന്‍ഡ് ഗവണ്മെന്റ് റീ സ്ട്രക്ച്ചറിംഗ് പ്രോഗ്രാമിനെ മാനവശേഷി വകുപ്പില്‍ ലയിപ്പിക്കാനാണ് തീരുമാനം. സ്വദേശികളുടെ തൊഴിലിലായ്മ പരിഹരിക്കുക അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാന്‍ പവര്‍ ഗവണ്മെന്റ് റീസ്ട്രക്ച്ചറിങ് പ്രോഗ്രാം പ്രവര്‍ത്തിച്ചിരുന്നത്. ഞായറാഴ്ച ബയാന്‍ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളുടെ ഏകോപനവും സ്വദേശി വല്‍ക്കരണത്തിന്റെ സാധ്യതാ പഠനങ്ങളും എംജിആര്‍പിയാണ് നിര്‍വഹിക്കുന്നത്. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്ര ഘടകമായി പ്രവര്‍ത്തിക്കുന്ന മാന്‍ പവര്‍ റിക്രൂട്‌മെന്റ് അതോറിറ്റി രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിര്‍വഹിച്ചു വരുന്നത്. വിദേശി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം, പുതുക്കല്‍ തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ചുമതലയാണ്. ഈ രണ്ടു ഘടകങ്ങളെയും ലയിപ്പിച്ചു ഒറ്റ സ്ഥാപനമാക്കാനാണു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
എംജിആര്‍പി, ഫത്‌വ നിയമനിര്‍മാണ വകുപ്പ്, സിവില്‍ സര്‍വീസ് കമ്മീഷന്‍ തുടങ്ങിയ ഘടകങ്ങളുടെ ചേര്‍ന്ന് ലയനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാനവ ശേഷി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായി കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അല്‍സബാഹ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.