2007 മുതല്‍ നിലവിലുള്ള ഉടമ്പടിയില്‍ കുവൈത്ത് നികുതികള്‍ സംബന്ധിച്ച അനുച്ഛേദവും നികുതി വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച അനുച്ഛേദവും ആണ് ഭേദഗതി ചെയ്തത്.
കുവൈത്ത് സിറ്റി: ആദായനികുതി വെട്ടിപ്പും ഇരട്ട നികുതി ഈടാക്കലും ഒഴിവാക്കുന്നതിന് ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉടമ്പടിയില്‍ ഭേദഗതി. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിനും കുവൈത്ത് ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദയുമാണ് ഭേദഗതിയില്‍ ഒപ്പുവെച്ചത്.
2007 മുതല്‍ നിലവിലുള്ള ഉടമ്പടിയില്‍ കുവൈത്ത് നികുതികള്‍ സംബന്ധിച്ച അനുച്ഛേദവും നികുതി വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച അനുച്ഛേദവും ആണ് ഭേദഗതി ചെയ്തത്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ പരസ്പര സഹായം ഉറപ്പാക്കുന്നതാണ് ഭേദഗതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.