Currency

സ്ഥലം മാറ്റം ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്ക് തൊഴില്‍ പദവി നഷ്ടമാകില്ല

സ്വന്തം ലേഖകന്‍Wednesday, January 11, 2017 1:44 pm

കുവൈത്ത് സിറ്റി: സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പദവിയും ആനുകൂല്യങ്ങളും നഷ്ടമാകില്ലെന്ന് റോഡ് ഗതാഗത മേധാവി സൗദ് അല്‍ നകി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി അടുത്താഴ്ച തന്നെ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ യോഗങ്ങളില്‍ അധികൃതര്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിട്ടില്ല. അതേസമയം ആഭ്യന്തരമന്ത്രാലയത്തിന് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x