
കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രവാസികളുടെ ബന്ധുക്കൾക്ക് ഇ–വിസ സംവിധാനം വഴി സന്ദർശക വിസ അനുവദിക്കുന്ന കാര്യം കുവൈറ്റ് ആഭ്യന്ത്രര മന്താലയം പരിഗണിക്കുന്നതായി റിപ്പോർട്ട്. മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരെ അടുത്ത ബന്ധുക്കളായി പരിഗണിച്ച് ഇവർക്ക് ഇ–വിസ സംവിധാനം വഴി സന്ദർശക വിസ അനുവദിക്കനാണ് ആലോചന.
വിവിധ വകുപ്പുകളിലെ തിരക്ക് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. ഡി.എൻ.എ വിവരശേഖരണത്തിനു കാത്തിരിക്കാതെ എല്ലാ വിഭാഗം പൗരന്മാർക്കും ഇ–പാസ്പോർട്ട് നൽകാൻ മന്ത്രിസഭായോഗം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.
ഇതോടൊപ്പം ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഉപയോഗിക്കുന്നവർക്കു പ്രത്യേക കോഡ് നമ്പർ നൽകുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ ഇൻഫോ സിസ്റ്റം ജനറൽ ഡിപ്പാർട്ട്മെന്റും പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. പി.കെ.ഐ നമ്പർ എന്ന പേരിലാണ് ഈ കോഡ് അറിയപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.