Currency

സര്‍ക്കാര്‍ ആശുപത്രികളിലെ സ്വകാര്യമുറികള്‍ക്കുളള ഫീസ് വര്‍ദ്ധിപ്പിക്കും

സ്വന്തം ലേഖകന്‍Wednesday, January 11, 2017 1:52 pm

സ്വദേശികള്‍ക്ക് മൂന്ന് ദിനാറും പ്രവാസികള്‍ക്ക് 15 ദിനാറും ഈടാക്കാനാണ് പദ്ധതി. നിലവില്‍ 1-5 ദിനാര്‍ വീതമാണ്. ബദൂണുകള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും സ്വദേശികളുടേതിന് സമാനമായ ഫീസാകും ഈടാക്കുക.

കുവൈത്ത് സിറ്റി: ആശുപത്രികളിലെയും മെഡിക്കല്‍ സെന്ററുകളിലെയും സ്വകാര്യമുറികള്‍ക്കുളള ഫീസ് കൂട്ടാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 200 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഇത് ബാധകമാകും.

സ്വദേശികള്‍ക്ക് മൂന്ന് ദിനാറും പ്രവാസികള്‍ക്ക് 15 ദിനാറും ഈടാക്കാനാണ് പദ്ധതി. നിലവില്‍ 1-5 ദിനാര്‍ വീതമാണ്. ബദൂണുകള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും സ്വദേശികളുടേതിന് സമാനമായ ഫീസാകും ഈടാക്കുക. സന്ദര്‍ശകര്‍ക്കായി സര്‍ക്കാരിന് വലിയ തുക ചെലവാകുന്നുണ്ട്. അര്‍ബുദ മരുന്നുകള്‍ പോലുളളവയ്ക്കും വലിയ വിലയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x