കുവൈത്ത് സമയം പുലര്‍ച്ചെ 6.33 ഓടെയായിരുന്നു അടിയന്തിര ലാന്റിങ്. 287 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കുവൈത്ത് സിറ്റി: ഒമാനില്‍ നിന്ന് ജര്‍മനിയിലെ കൊളോണിലേക്ക് പോവുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി കുവൈത്തിലിറക്കി. സലാലയില്‍ നിന്ന് പുറപ്പെട്ട യൂറോ വിങ്ങ്‌സ് ഇ.ഡബ്ല്യ 117 നമ്പര്‍ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.
കുവൈത്ത് സമയം പുലര്‍ച്ചെ 6.33 ഓടെയായിരുന്നു അടിയന്തിര ലാന്റിങ്. 287 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജീവനക്കാരെയും യാത്രക്കാരെയും പുറത്തിറക്കി നടത്തിയ പരിശോധനയില്‍ വിമാനത്തില്‍ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് വിമാനം വഴിമാറ്റി വിടാന്‍ തീരുമാനിച്ചതെന്ന് ഓപ്പറേറ്റര്‍മാരായ സണ്‍എക്‌സ്പ്രസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.