Currency

തൊഴില്‍ നിയമലംഘനം; കുവൈറ്റില്‍ ആയിരത്തിലധികം കമ്പനികള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Monday, January 16, 2017 4:24 pm

2016ല്‍ മാത്രം രാജ്യത്ത് വിവിധ തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങളുടെ ഭാഗമായി 1090 കമ്പിനകള്‍ അടപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ പൂര്‍ണ്ണമായും വ്യാജ കമ്പിനികള്‍ എന്ന് കണ്ടെത്തിയവ 71ാം നമ്പര്‍ കോഡിലുള്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ ആയിരത്തിലധികം കമ്പനികള്‍ അടച്ച് പൂട്ടിച്ചതായി പബ്ലിക് അതോറിറ്റി ഫോര്മാന്‍പവര്‍. ഇതില്‍ പൂര്‍ണ്ണമായും വ്യാജമെന്ന് കണ്ടെത്തിയ 90 കമ്പനിയുടെ അധികൃതര്‍ക്ക് എതിരേ നിയമ നടപടിക്ക് നിര്‌ദേശിച്ചിട്ടുമുണ്ട്.

2016ല്‍ മാത്രം രാജ്യത്ത് വിവിധ തരത്തിലുള്ള തൊഴില്‍ നിയമലംഘനങ്ങളുടെ ഭാഗമായി 1090 കമ്പിനകള്‍ അടപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ പൂര്‍ണ്ണമായും വ്യാജ കമ്പിനികള്‍ എന്ന് കണ്ടെത്തിയവ 71ാം നമ്പര്‍ കോഡിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ട് വരുന്നതിന് മാത്രമായി കമ്പിനി തുടങ്ങുകയും, തൊഴിലാളികള്രാജ്യത്ത് എത്തിയ ശേഷം അവയുടെ പ്രവര്ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ളവ. ഇത്തരത്തിലുള്ള കമ്പിനിയുടെ ബന്ധപ്പെട്ടവരെ നിയമ നടപടിക്ക് വിധേയരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കൂടാതെ, മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര, വാണിജ്യവ്യാവസാസ മന്ത്രാലയങ്ങള്‍, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1238 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കമ്പിനി മാറി ജോലി ചെയ്തവരും, വഴിയോര കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടവരുമാണിത്. അബ്ദലി, വഫ്‌റ മേഖലകളിലെ ഫാം ഹൗസുകളില്‌നിരവധി ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും, ഇവിടങ്ങളില്‍ അനുവദിച്ചതിലും, കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ടന്ന് മുത്തൈരി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x