Currency

മാര്‍ച്ച് 13ന് ശേഷമുള്ള വിസകള്‍ റദ്ദാക്കി; കുവൈത്തില്‍ ഇനി എത്താനുള്ളവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കണം

സ്വന്തം ലേഖകന്‍Saturday, August 8, 2020 1:36 pm

കുവൈത്ത് സിറ്റി: മാര്‍ച്ച് 13ന് മുന്‍പ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കുവൈത്തില്‍ ഇനി എത്താനുള്ളവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇതിനുള്ള മാനദണ്ഡങ്ങള്‍ താമസിക്കാതെ പ്രഖ്യാപിക്കും. കുടുംബ, ടൂറിസ്റ്റ്, കോമേഴ്‌സ്യല്‍, സര്‍ക്കാര്‍ സന്ദര്‍ശക വീസകള്‍, ആശ്രിത വീസ, തൊഴില്‍ വീസ എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണ്.

വിവിധ തരത്തിലുള്ള വീസ സമ്പാദിച്ച പലര്‍ക്കും മാര്‍ച്ച് 13ന് ശേഷം കുവൈത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. കോവിഡ് മുന്‍നിര്‍ത്തി വിമാന സര്‍വീസ് നിര്‍ത്തലാക്കിയതാണ് കാരണം. പുതിയ വീസയുമായി കുവൈത്തില്‍ പ്രവേശിക്കേണ്ട കാലപരിധി ഇതിനകം അവസാനിച്ചതിനാലാണ് റദ്ദായതായി പരിഗണിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x