
കുവൈത്ത് സിറ്റി: കുടുംബ സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്ക് 6 മാസം തടവ് അനുശാസിക്കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സമിതി അംഗീകരിച്ചു. കുടുംബത്തില്‍ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയതെന്ന് സമിതി അധ്യക്ഷ സഫാ അല്‍ ഹാഷിം എംപി അറിയിച്ചു.
കുടുംബത്തിലെ പുരുഷനോ സ്ത്രീയോ കുട്ടികളോ ഇരളായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. 6 മാസത്തെ തടവിന് പുറമേ സാമൂഹിക സേവനവും നിര്‍ബന്ധമാക്കും. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനമാകും സാമൂഹിക സേവനത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരിക. സമിതിയുടെ അംഗീകാരം ആയതോടെ നിര്‍ദേശം ഇനി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.