
കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ രക്ഷിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കില്‍ മാതാപിതാക്കളെ ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം. കുവൈത്തില്‍ പ്രവാസികള്‍ക്ക് നേരത്തെ കുടുബ വിസയില്‍ മാതാപിതാക്കളെ കൊണ്ടു വരാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ ഭേതഗതി വരുത്തി താമസകാര്യ വകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം മാതാപിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് തടസ്സമില്ല. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ല. വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 500 കുവൈത്ത് ദീനാര്‍ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാന്‍ 250 ദീനാര്‍ മതി.
അതേസമയം, നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ഭാര്യയെയും മക്കളെയും കുടുംബവിസയില്‍ കുവൈത്തില്‍ കൊണ്ടുവരുന്നതിനും നിലനിര്‍ത്തുന്നതിനും തടസ്സമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.