Currency

കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് ഗോ എയര്‍ സര്‍വീസ്

സ്വന്തം ലേഖകന്‍Thursday, September 19, 2019 1:35 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് ഗോ എയര്‍ നേരിട്ടുള്ള സര്‍വിസ് ഇന്ന് ആരംഭിക്കും. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് ഒരു യാത്രക്ക് ഏറ്റവും കുറഞ്ഞ നിരക്ക് (28 കുവൈത്ത് ദിനാര്‍) ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്തില്‍നിന്ന് കണ്ണൂരിലേക്ക് 28 ദീനാറും കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

ഇത് കൂടാതെ ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു മുതലായ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വിസ് ആരംഭിക്കുമെന്ന് ഗോ എയര്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x