
കുവൈത്ത് സിറ്റി: കുവൈത്ത്- കണ്ണൂര്‍ പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിര്‍ത്തലാക്കുന്നു. ഈ മാസം 30 മുതല്‍ ഇന്‍ഡിഗോ സര്‍വീസ് അവസാനിപ്പിക്കും. അതേസമയം കണ്ണൂര്‍- കുവൈത്ത് റൂട്ടില്‍ ഗോ എയര്‍ വിമാന സര്‍വീസ് 19ന് ആരംഭിക്കും.
രാവിലെ 7ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 9.30ന് കുവൈത്തില്‍ എത്തി 10.30ന് കുവൈത്തില്‍നിന്ന് തിരിച്ച് വൈകിട്ട് 6 ന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് ഉണ്ടാകും. ഈ റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം 2 സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.