
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇക്കാര്യം കുവൈത്ത് സര്‍ക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും വി. മുരളീധരന് പറഞ്ഞു. ഇന്നാണ് കുവൈത്ത് സര്‍ക്കാരുമായുള്ള മുരളീധരന്റെ കൂടിക്കാഴ്ച.
അംഗീകൃത ഏജന്‍സി വഴി മാത്രമേ ഗാര്‍ഹിക ജോലിക്കായി കുവൈത്തില്‍ വരാന്‍ പാടുള്ളൂ. നിലവില്‍ വ്യാജ വിസയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കള്‍ക്ക് നാട്ടില്‍ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി. മുരളീധരന് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.