
കുവൈത്ത് സിറ്റി: താമസ കെട്ടിടങ്ങളുടെ പുറത്ത് ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടാല്‍ കര്‍ശന നടപടി. മുനിസിപ്പാലിറ്റിയുടെ നിയമങ്ങള്‍ക്കെതിരാണെങ്കിലും മുനിസിപ്പാലിറ്റി ഇതുവരെ ശക്തമായ നടപടിയെടുത്തിരുന്നില്ല. സ്വദേശികളില്‍നിന്ന് ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതു മൂലം മുനിസിപ്പാലിറ്റി വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിദേശികളാണ് ഇത്തരം പ്രവണതകളിലേര്‍പ്പെടുന്നത്. ശുചിത്വവുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ 190/2008 നിയമത്തിലെ ആര്‍ട്ടിക്കിള്‍ നാലിന്റെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ സൂചന നല്‍കിയത്. ഒരു വസ്ത്രത്തിന് മൂന്നുദീനാര്‍ തോതിലാണ് പിഴയീടാക്കുക. കഴിഞ്ഞ വര്‍ഷം ചില അപ്പാര്‍ട്മന്റെുകളില്‍ ഇങ്ങനെ മുനിസിപ്പല്‍ അധികൃതര്‍ പരിശോധന നടത്തി പിഴ ചുമത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.