Currency

കുവൈത്തില്‍ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Wednesday, August 28, 2019 3:04 pm
visa000

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശ്രിത വിസക്കുള്ള ശമ്പള പരിധി ഉയര്‍ത്തിയ നടപടിക്ക് പിന്നാലെ വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മുതല്‍ വിസ നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവിസ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്‌കാരം എല്ലാ വിസ കാറ്റഗറികള്‍ക്കും ബാധകമായിരിക്കും.

വിദേശികളുടെ വിസ സംബന്ധിയായ ഇടപാടുകള്‍ക്ക് ജി.സി.സിയില്‍ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് കുവൈത്ത് ഈടാക്കുന്നത്. വിദേശികളുടെ എണ്ണം നിയന്ത്രിച്ച് ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ അടുത്ത നാളുകളില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിന് സുരക്ഷ വകുപ്പിന്റെ അനുമതിയുണ്ടായിരിക്കുക, ആശ്രിത വിസക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള അനുമതി നിര്‍ത്തിവെക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം കൂടുതല്‍ സൂക്ഷ്മമായി പഠിച്ച ശേഷം മാത്രം പുതിയ തൊഴില്‍ വിസ അനുവദിക്കുക എന്ന നയം ഇതോടൊപ്പം ശക്തമായി നടപ്പാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x