Currency

കുവൈത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലിചെയ്യുന്നതിന് തടസ്സമില്ലെന്ന് മന്ത്രി

സ്വന്തം ലേഖകന്‍Wednesday, August 28, 2019 2:58 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ അഖീല്‍ പറഞ്ഞു. കുവൈത്ത് സര്‍വകലാശാല, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈയ്ഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് എന്നിവയിലെ വിദ്യാര്‍ഥികള്‍ക്ക് വേനലവധിക്കാലത്ത് തൊഴില്‍ എടുക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്റെ 2001ലെ തീരുമാനം അനുമതി നല്‍കുന്നതായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റു തൊഴിലുകള്‍ ചെയ്യാന്‍ പാടില്ലെന്നാണ് സിവില്‍ സര്‍വിസ് നിയമമെന്നും പാര്‍ലമെന്റില്‍ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

അതേസമയം, കുവൈത്തികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ നിബന്ധനകളോടെ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം മാന്‍പവര്‍ അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശികളായ ജീവനക്കാരെ സ്വകാര്യ മേഖലയില്‍ പാര്‍ട്ട്‌ടൈം ജോലിയെടുക്കാന്‍ അനുവദിക്കാന്‍ ആലോചനയുള്ളതായും രണ്ടുമാസം മുമ്പ് റിപ്പോര്‍ട്ടുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x