Currency

കുവൈത്തില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

സ്വന്തം ലേഖകന്‍Thursday, August 22, 2019 4:06 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ചെങ്ങന്നൂര്‍ സ്വദേശി അനില്‍- അനിത ദമ്പതികളുടെ മകള്‍ അലീറ്റയെ (17) മഹ്ബൂലയില്‍ താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണു നാട്ടില്‍നിന്നു കുടുംബം തിരിച്ചെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x