
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ നിയമ ലംഘനത്തിന് പിടിയിലായ മുപ്പത് ഇന്ത്യക്കാരെ നാടുകടത്തി. വായ്പയെടുത്തും മറ്റും നാല് ലക്ഷം രൂപ വരെ ഏജന്‍സി കമീഷന്‍ നല്‍കി വിസയെടുത്ത് വന്നവരാണ് വെറും കൈയോടെ മടങ്ങിയത്. തിരിച്ചുവരാന്‍ കഴിയാത്ത വിധം വിരലടയാളം എടുത്താണ് ഇവരെ നാടുകടത്തിയത്.
മനുഷ്യക്കടത്തു സംഘങ്ങളുടെ കെണിയില്‍ കുടുങ്ങി കുവൈത്തിലെ ജയിലില്‍ കഴിഞ്ഞിരുന്നവരാണ് നാടുകടത്തപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെടാണ് ഇവരുടെ തിരിച്ചു പോക്കിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. ഡിസംബര്‍ 27ന് ആഭ്യന്തര വകുപ്പ് നടത്തിയ റെയ്ഡില്‍ മലയാളികള്‍ ഉള്‍പ്പെടെ നാനൂറോളം പേര്‍ പിടിയിലായിരുന്നു.
പണം വാങ്ങി വിസ നല്‍കിയ ഏജന്റുമാരോ സ്‌പോണ്‍സര്‍മാരോ ഇവരുടെ സഹായത്തിനെത്തുന്നില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. 2000ത്തോളം വിദേശികളാണ് വ്യാജകമ്പനികളുടെ വിസയില്‍ അനധികൃതമായി കുവൈത്തിലെത്തിയത്. ഇതില്‍ കുറച്ചു പേര്‍ മാത്രമാണ് പിടിയിലായത്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനക്കൊരുങ്ങുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.