Currency

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ ഉന്നതവിദ്യാഭ്യാസ മേള 11, 12 തീയതികളില്‍

സ്വന്തം ലേഖകന്‍Thursday, January 10, 2019 1:48 pm

സാല്‍മിയ: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. ജനുവരി 11, 12 തീയതികളില്‍ സാല്‍മിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ സീനിയര്‍ ബ്രാഞ്ച് അങ്കണത്തിലാണ് പരിപാടി. ഒരുവര്‍ഷം നീളുന്ന ഡയമണ്ട് ജൂബിലി ആഘോഷ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളിലെ ആദ്യത്തേതാണ് ഉന്നതവിദ്യാഭ്യാസ മേള.

ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, കാനഡ, മലേഷ്യ, ജോര്‍ജിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 40ലേറെ പ്രമുഖ സര്‍വകലാശാലകള്‍ സംബന്ധിക്കുന്നുണ്ട്. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍ മുഖ്യാതിഥിയാവും. കരിയര്‍ ഗൈഡന്‍സ് സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. www.icsk-kw.com/edufair എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സെമിനാറില്‍ പങ്കെടുക്കാം.

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി 13,14, 15 തീയതികളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ സീനിയര്‍ ബ്രാഞ്ചില്‍ കൗണ്‍സലിങ് സൗകര്യമുണ്ടാവും. ഇന്ത്യയില്‍നിന്നുള്ള പ്രമുഖ കൗണ്‍സലര്‍മാര്‍ സംബന്ധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x