കുവൈത്തില്‍ 15 വയസ്സില്‍ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണഗതിയില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുക 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണെന്നും 21 വയസ്സില്‍ താഴെയുള്ളവര്‍ മൈനര്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തുകയെന്നും അതോറിറ്റി അറിയിച്ചു.
പുതിയ ഉത്തരവനുസരിച്ച് ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഭൂരിഭാഗം സ്വദേശികളാവണം. ബാങ്കിങ് മേഖലയില്‍ മൊത്തം ജീവനക്കാരില്‍ 70 ശതമാനവും ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ 65 ശതമാനവും കുവൈത്തികളെ ജോലിക്കുവെക്കണമെന്നാണ് വ്യവസ്ഥ.
കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിനായി വാണിജ്യ മന്ത്രാലയം നടപടി ശക്തമാക്കി. സുതാര്യമല്ലാത്ത ഇടപാടുകള്‍ നടത്തിയാല്‍ കമ്പനികളുടെ ലൈസന്‍സ് മരവിപ്പിക്കും. തട്ടിപ്പു നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇരകള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇഖാമ പുതുക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കുന്ന സംവിധാനം ഉടനെ നിലവില്‍ വരും. തുടക്കത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലാകും ഓണ്‍ലൈന്‍ വഴിയാക്കുക.
വിദേശികള്‍ക്ക് മരുപ്രദേശങ്ങളിലും മറ്റും ശൈത്യകാല തമ്പുകള്‍ നിര്‍മിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ സ്പോണ്‍സറുടെ കത്ത് വേണമെന്ന് നിബന്ധന. തമ്പ് നിര്‍മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്പോണ്‍സറുടെ കത്തുകൂടി വെക്കണം.
നസംഖ്യാക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥക്ക് ബദല്‍ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആലോചന. വിഷയം ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക വികസന കാര്യമന്ത്രി മറിയം അല്‍ അഖീലിന്റെ നേതൃത്വത്തില്‍ മന്ത്രി തല യോഗം ഉടന്‍ ചേരുമെന്നു കുവൈത്ത് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു. 2017ല്‍ കുവൈത്ത് വീസ നേടിയ ഇന്ത്യക്കാരുടെ എണ്ണം 56,000 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 52,000 ആയെന്നാണ് കണക്ക്. ഒരുവര്‍ഷത്തിനിടെ 7% കുറവാണ് രേഖപ്പെടുത്തിയത്.
വിസ മാറ്റവുമായി ബന്ധപെട്ട ഉത്തരവുകള്‍ പുനപരിശോധിക്കുമെന്ന് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി. രാജ്യത്തിന്റെ പൊതുനന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്താണ് നടപടി. ഇടത്തരം- ചെറുകിട സംരംഭങ്ങളില്‍ തൊഴിലുടമയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കുവൈത്തില്‍ കെട്ടിടങ്ങളുടെ ടെറസ്സില്‍ അനധികൃത നിര്‍മാണം നടത്തിയാല്‍ 1000 ദീനാര്‍ മുതല്‍ 5000 ദീനാര്‍വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. അനുമതി വാങ്ങാതെ ടെറസ്സില്‍ മുറികള്‍ പണിയുന്നതും ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടുള്ള താല്കാലിക നിര്മാണമാണവുമെല്ലാം അനധികൃതവുമായി കണക്കാക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്കി.
കുവൈത്തില്‍ ഇറക്കുമതി മത്സ്യങ്ങള്‍ വിപണിയിലെത്തിക്കുമ്പോള്‍ പ്രത്യേകം അടയാളപ്പെടുത്തണമെന്നു നിര്‍ദേശം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ജനുവരി 20 മുതല്‍ ഇറക്കുമതി അടയാളപ്പെടുത്താത്ത മത്സ്യം വില്‍പ്പന നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.