Currency

ഗതാഗത പരിഷ്‌കരണങ്ങള്‍ ഫലം കണ്ടു; കുവൈത്തില്‍ റോഡപകടങ്ങളില്‍ കുറവ്

സ്വന്തം ലേഖകന്‍Tuesday, January 8, 2019 1:05 pm
accident

കുവൈത്ത് സിറ്റി: കുവൈത്തിലില്‍ ഗാതാഗത പരിഷ്‌കരണങ്ങള്‍ ഫലം കണ്ടതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം റോഡപകട മരണങ്ങളില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഗാതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതും പരിശോധന കര്‍ശനമാക്കിയതും അപകടമരണ നിരക്ക് കുറച്ചതായി ട്രാഫിക്ക് വകുപ്പിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തു വിട്ട കണക്കു പ്രകാരം 401 പേരാണ് 2018 ല്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2016ല്‍ 429 ഉം 2017ല്‍ 424 ഉം ജീവനുകള്‍ റോഡില്‍ പൊലിഞ്ഞിരുന്നു. ജനസംഖ്യയും വാഹനങ്ങളും വര്‍ധിച്ചിട്ടും പോയ വര്‍ഷം മരണ സംഖ്യ കുറഞ്ഞത് ശുഭ സൂചനയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതും വാഹന പരിശോധന കര്‍ശനമാക്കിയതുമാണ് വലിയ അപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയാന്‍ കാരണം.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാര്‍ പിഴയില്‍നിന്ന് 100 ദീനാറായി ഉയര്‍ത്തിയതും നിയമംലംഘിക്കുന്ന വാഹനങ്ങള്‍ രണ്ട് മാസത്തേക്കും ഡ്രൈവറെ 48 മണിക്കൂര്‍ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നു. മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ഫലം ചെയ്തതായാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x