
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയെടുക്കാന്‍ അപേക്ഷകന്റെ ശമ്പളം ഇരട്ടിയാക്കി താമസാനുമതികാര്യ വിഭാഗം പുതിയ ഉത്തരവിറക്കി. അപേക്ഷകന് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ രക്ഷിതാക്കള്‍ക്ക് സന്ദര്‍ശക വിസയെടുക്കാന്‍ സാധിക്കൂ. അപേക്ഷകന് നിലവില്‍ 250 ദിനാര്‍ ശമ്പളമുള്ളവര്‍ക്കും അപേക്ഷിക്കാമായിരുന്നു. കുടുംബസന്ദര്‍ശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമാണ് കാലാവധി.
എന്നാല്‍ വിസ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ തൊഴില്‍, സാഹചര്യങ്ങള്‍, സന്ദര്‍ശനോദ്ദേശ്യം എന്നിവ പരിഗണിച്ച് കാലാവധി പുനര്‍നിര്‍ണയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് അവകാശമുണ്ടാകും. സഹോദരങ്ങള്‍ക്കുള്ള സന്ദര്‍ശക വിസ 30 ദിവസത്തേക്ക് മാത്രമായിരിക്കും. എല്ലാതരം സന്ദര്‍ശക വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നിരോധനം തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.