Currency

തൊഴിലാളികള്‍ക്കായി കൈപുസ്തകം തയാറാക്കി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, December 26, 2018 5:15 pm

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന തൊഴിലാളികള്‍ക്കായി മാന്‍പവര്‍ അതോറിറ്റി കൈപുസ്തകം തയ്യാറാക്കുന്നു. കുവൈത്തിലെത്തുന്നതിന് മുമ്പുതന്നെ അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴി തൊഴിലാളികള്‍ക്ക് കൈപുസ്തകം ലഭ്യമാക്കാനാണ് അതോറിറ്റിയുടെ പദ്ധതി.

ഏഴ് ഭാഷകളിലാണ് കൈപുസ്തകം തയാറാക്കുന്നത്. അവകാശങ്ങളെയും ബാധ്യതകളെയും വിദേശ തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കുവൈത്തിലെത്തുന്നതിന് മുമ്പ് തന്നെ അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ വഴിയായിരിക്കും തൊഴിലാളികള്‍ക്ക് പുസ്തകം ലഭ്യമാക്കുക. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തൊഴിലെടുക്കുന്ന രാജ്യത്തെ കുറിച്ചും അവിടത്തെ തൊഴില്‍ നിയമങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x