
കുവൈത്ത് സിറ്റി: കുവൈത്തില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് നിരോധനം. അര്‍ബുദത്തിന് കാരണമാകുന്ന ലോഹ പദാര്‍ഥങ്ങളുടെ അംശം അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് ജിസിസി സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ടാല്‍കം പൗഡറില്‍ അപകടകരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് തീരുമാനം.
എന്നാല്‍ നിലവില്‍ വിപണിയിലുള്ള പൗഡര്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന കാര്യം വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ന്യൂട്രീഷന്‍ കണ്‍ട്രോള്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ ബദര്‍ അറിയിച്ചു.
ടാല്‍കം പൗഡര്‍ വിപണിയില്‍ എത്തുന്നതിന് മുന്‍പ് ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് അഗ്രിക്കള്‍ചറല്‍ റജിസ്‌ട്രേഷന്‍ വിഭാഗം ഉല്‍പന്നത്തിലെ ഘടകങ്ങള്‍ പരിശോധിക്കാറുണ്ട്. അപകടകരമായ വസ്തുക്കളില്‍നിന്ന് മുക്തമാണെന്ന് കമ്പനികള്‍ ഹാജരാക്കുന്ന ലബോറട്ടറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ എടുക്കാറുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.