Currency

നിയമലംഘനം: തൊഴിലുടമകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി

സ്വന്തം ലേഖകന്‍Friday, December 21, 2018 3:26 pm

കുവൈത്ത് സിറ്റി: തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നല്‍കിയ പ്രസ്താവനയില്‍ മാന്‍പവര്‍ അതോറിറ്റി മേധാവി അഹ്മദ് അല്‍ മൂസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് മനുഷ്യക്കടത്തുള്‍പ്പെടെ അനധികൃത പ്രവൃത്തികള്‍ തൊഴിലുടമകളുടെയും സ്വകാര്യ കമ്പനികളുടെയും അറിവോടെയും ഒത്താശയോടെയും നടക്കുന്നുണ്ടെന്നാണ് വിവരം.

അതോടൊപ്പം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്നതായും പരാതി ഏറിയിട്ടുണ്ട്. ഇതുള്‍പ്പെടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും കണ്ടെത്താന്‍ ശക്തമായ പരിശോധനക്ക് പദ്ധതി തയാറാക്കിയതായി അദ്ദേഹം പറഞ്ഞു.

ഫയലുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്ന സംഘം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കമ്പനിയുടെ ലൈസന്‍സ് മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളുമെന്നും അഹ്മദ് അല്‍ മൂസ കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x