
കുവൈത്ത് സിറ്റി: കവര്‍ച്ച സംഘങ്ങള്‍ക്കെതിരെ വീട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കുവൈത്ത് പൊലീസ്. താമസ കേന്ദ്രങ്ങളില്‍ അപരിചിതരെ കണ്ടാല്‍ പൊലീസില്‍ വിവരം നല്‍കണമെന്ന് മുന്നറിയിപ്പും നല്‍കി. മോഷണക്കേസുകള്‍ കൂടുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
വീട് പൂട്ടി പോകുന്ന ഘട്ടങ്ങളില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്നു പൊലീസ് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ ദിവസങ്ങള്‍ വീട് അടച്ചിടുന്ന സന്ദര്‍ഭങ്ങളില്‍ ജല ടാപ്പുകള്‍ പൂട്ടിയിടുകയും വീടിന് പരിസരത്ത് ചെറിയ വെളിച്ചം തെളിയിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. വീടുകള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും സമീപം സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.